print edition പ്രധാൻ രാജിവച്ചിട്ടാകണം അന്വേഷണം: എം എ ബേബി

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അഴിമതിക്കാരെ സംരക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നോട്ടുപോകാനാകില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചശേഷംമാത്രമേ അന്വേഷണം നടത്താവൂ എന്നും അല്ലെങ്കിൽ അന്വേഷണം പ്രഹസനമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയിൽ നടപടി സ്വീകരിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല. വിദ്യാർഥികളുടെയും യുവാക്കളുടെയും ആവശ്യം മാനിച്ച് ജനാധിപത്യ സമീപനം സ്വീകരിക്കണം. ഡൽഹിയിലേത് യുദ്ധസമാനമായ അന്തരീക്ഷമാണ്. 16 മെട്രോ സ്റ്റേഷനുകൾ അടച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ നീക്കാൻ നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോ. അഴിമതിക്കാരെ സംരക്ഷിച്ചാൽ മോദിയും ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെടും. ജനാധിപത്യ ബോധത്തോടെ വിദ്യാർഥികളുടെയും യുവാക്കളുടെയും ആവശ്യങ്ങൾ പരിഗണിക്കണം. അല്ലെങ്കിൽ മോദിഭരണം അവസാനിക്കുന്നതിന്റെ തുടക്കമായി സമരം മാറുമെന്നും ബേബി പറഞ്ഞു.










0 comments