ad
Deshabhimani

എം വി ആർ പുരസ്‌കാരം എസ് രാമചന്ദ്രൻപിള്ളയ്‌ക്ക്‌

SRP
വെബ് ഡെസ്ക്

Published on Oct 15, 2025, 03:50 PM | 1 min read

കണ്ണൂർ: 2025ലെ എം വി ആർ പുരസ്‌കാരം മുതിർന്ന സിപിഐ എം നേതാവ്‌ എസ് രാമചന്ദ്രൻപിള്ളയ്‌ക്ക്‌. ഒരു ലക്ഷംരൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. എം വി ആർ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ജൂറി അധ്യക്ഷനുമായ പാട്യം രാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത്‌ കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും കാർഷികമേഖലയിൽ ത്യാഗോജ്വലമായ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വംനൽകുകയുംചെയ്‌തത്‌ പരിഗണിച്ചാണ് ആദരവ്‌. കണ്ണൂർ ചേമ്പർ ഹാളിൽ നവംബർ ഒമ്പതിന് രാവിലെ 10ന്‌ നടക്കുന്ന അനുസ്‌മരണച്ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പുരസ്കാരം സമ്മാനിക്കും.


‘മാറുന്ന ഇന്ത്യയിലെ ഇടതുപക്ഷം’ വിഷയത്തിൽ എം എ ബേബി സംസാരിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ ഉൾപ്പെടെ രാഷ്‌ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ ഒമ്പതിന്‌ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡ‌പത്തിൽ പുഷ്‌പാർച്ചന നടക്കും. പ്രൊഫ. ഇ കുഞ്ഞിരാമൻ, സി വി ശശീന്ദ്രൻ, പി വി വത്സൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home