print edition ടി കെ ഗോവിന്ദന്റെ നിലപാട് രാഷ്ട്രീയ വഞ്ചന: എം വി ജയരാജൻ

കണ്ണൂർ: യുഡിഎഫുമായി ചേർന്ന് തളിപ്പറന്പിൽ മത്സരിക്കാനുള്ള ടി കെ ഗോവിന്ദന്റെ തീരുമാനം രാഷ്‌ട്രീയ വഞ്ചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. തളിപ്പറന്പിൽ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത് പാർടിയാണ്. സംസ്ഥാന സെക്രട്ടറിക്ക് അതിൽ പങ്കില്ല.
സംഘടനാ പാരന്പര്യമുള്ള നേതാവെന്ന നിലയിലാണ് പി കെ ശ്യാമളയെ തീരുമാനിച്ചത്.
മഹിളാ അസോസിയേഷൻ ഏരിയാകമ്മിറ്റി അംഗമായിരിക്കെയാണ് ടി കെ ഗോവിന്ദന്റെ ഭാര്യയെ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി പരിഗണിച്ചത്. അത് ടി കെ ഗോവിന്ദന്റെ ഭാര്യയായതുകൊണ്ടല്ല. എല്ലാക്കാലത്തും വർഗവഞ്ചകരെ തിരിച്ചറിഞ്ഞ പാരന്പര്യം ഇൗ നാടിനുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.










0 comments