ad
Deshabhimani

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാൽ; മാധ്യമപ്രചാരണം അടിസ്ഥാനരഹിതം: എം സ്വരാജ്

M Swaraj

എം സ്വരാജ്

വെബ് ഡെസ്ക്

Published on Jul 19, 2026, 03:16 PM | 1 min read

തിരുവനന്തപുരം: ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഈ ആഴ്ച അച്ചടിക്കാതിരുന്നത് സംബന്ധിച്ച മാധ്യമവാർത്തകൾ അടിസ്ഥാന​രഹിതമെന്ന് റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. സാങ്കേതികമായ കാരണങ്ങളാലാണ് പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും, ഇത് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


വി എസ് അച്യുതാനന്ദന്റെ അനുസ്മരണദിനം ജൂലൈ 21 ആണ്. അതിന് മുൻ‌പുള്ള ഞായറാഴ്ച എന്ന നിലയ്ക്ക് ഈ ആഴ്ചയിലെ വാരന്താപ്പതിപ്പും 21ലെ പത്രത്തിലേക്കുള്ള പ്രത്യേക പേജും മുൻകൂട്ടി തയ്യാറാക്കിയിരുന്നതാണ്. കെ വി സുധാകരന്റെ വി എസ് അനുസ്മരണ ലേഖനമാണ് വാരാന്തപ്പതിപ്പിൽ പ്രധാനമായും ഉണ്ടായിരുന്നത്.


ഒരു യൂണിറ്റില്‍ പത്രം അച്ചടിക്കുന്നത് സ്വകാര്യ പ്രസ്സിലാണ്. എന്നാൽ‌ ഇവിടെ യന്ത്രത്തകരാര്‍മൂലം കഴിഞ്ഞ രണ്ടു ദിവസമായി മറ്റൊരു യൂണിറ്റിലായിരുന്നു അച്ചടി നടന്നിരുന്നത്. സമയബന്ധിതമായി അച്ചടി പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് ഞായറാഴ്ച പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.


വസ്തുതകൾ അന്വേഷിക്കാതെ വി എസിനെപ്പോലുള്ള ഒരാളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഉചിതമല്ലെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home