print edition മുരളീധരൻ പാവങ്ങളുടെ അന്നം മുട്ടിക്കരുത്: എം സ്വരാജ്

തിരുവനന്തപുരം: സർക്കാരാശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള അന്നംമുട്ടിക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ തയ്യാറാകരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തെ ജനങ്ങൾ ഏറ്റെടുത്തതാണ്.
കേരളം അംഗീകരിച്ച സന്നദ്ധ പ്രവർത്തനങ്ങളെ രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ ഇല്ലാതാക്കരുത്. അന്നംമുടക്കിയ സർക്കാരെന്ന പേരുകേൾപ്പിക്കരുത്. ആരോഗ്യമന്ത്രി സർക്കാരാശുപത്രികൾ ഒന്ന് സന്ദർശിക്കണം. കമ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തിൽ മുൻവിധിയോടെ ഒന്നും പറയാനില്ല.
കേരളത്തിൽ ഏറ്റവുംകൂടുതൽ രക്തം ദാനംചെയ്യുന്ന സംഘടന ഡിവൈഎഫ്‌ഐ ആണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന് അവാർഡ് വാങ്ങിയ സംഘടനയാണ് ഡിവൈഎഫ്‌ഐ. ഇനി അതൊക്കെ വേണ്ടെന്ന് ആരോഗ്യമന്ത്രി പറയുമോ?
ജി സുധാരകൻ പൊതിച്ചോറ് വിതരണത്തെ ഉദാത്ത മാതൃകയെന്ന് പ്രശംസിച്ചിട്ടുണ്ട്. ഇപ്പോൾ അഭിപ്രായം മാറിയെങ്കിൽ എന്തുകൊണ്ടെന്ന് അദ്ദേഹം വിശദീകരിക്കട്ടെയെന്നും സ്വരാജ് പറഞ്ഞു.










0 comments