മുമ്പുണ്ടായിട്ടില്ല, ഇത്ര വികസനം : എം മുകുന്ദൻ

പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്നത് എല്ലാ മലയാളികളെയും ആവേശംകൊള്ളിക്കുന്നതാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഇത്രമാത്രം വികസനമുണ്ടായിട്ടില്ല.
ആധുനിക വികസന മാതൃകകൾ സൃഷ്ടിച്ച സർക്കാരിന്റെ പ്രവർത്തനങ്ങൾ അതേ അർഥത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. അവർ സർക്കാർവിരുദ്ധ നിലപാട് എടുക്കുന്നതെന്തുകൊണ്ടെന്ന് പരിശോധിക്കണം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അക്കാദമിക് രീതിയിൽ രേഖപ്പെടുത്തണം. സർക്കാർ പത്താം വർഷം പൂർത്തിയാക്കുന്ന ദിവസം എല്ലാ പാവപ്പെട്ടവർക്കും ഒരുനേരത്തെ ഭക്ഷണം നൽകണം.










0 comments