print edition തുടർഭരണം അനിവാര്യം : എം മുകുന്ദൻ

ദുബായ്
മതനിരപേക്ഷ ജനാധിപത്യ കേരളത്തിന്റെ നിലനിൽപ്പിന് പുരോഗമന ഇടതുപക്ഷത്തിന്റെ തുടർഭരണം അനിവാര്യമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. കേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച ആവശ്യമാണെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ദുബായിൽ ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം പതിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്താകെ വർഗീയ ശക്തികൾ സംഹാരതാണ്ഡവമാടുമ്പോൾ കേരളത്തെ സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും തുരുത്തായി നിലനിർത്തുന്നതിൽ ഇടതുപക്ഷത്തിന് നിർണായക സ്ഥാനമുണ്ട്.
സ്വാതന്ത്ര്യബോധമുള്ള മനുഷ്യന്റെ പോരാട്ടവീര്യത്തിനുമുന്നിൽ അധികാരി വർഗം പരാജയപ്പെട്ട ചരിത്രമാണ് ലോകത്തുള്ളത്. ഒറ്റയ്‌ക്കൊറ്റയ്‌ക്ക് നമ്മുടെ ശബ്ദം ദുർബലമാണ്. എന്നാൽ, ഒരുമിച്ച് ശബ്‌ദിക്കുമ്പോൾ അത് ഇടിമുഴക്കമായി ഫാസിസ്റ്റ് കോട്ടകൾ തകർത്തെറിയും –മുകുന്ദൻ പറഞ്ഞു.










0 comments