ad
Deshabhimani

വർഗീയതയ്ക്കെതിരെ സാംസ്കാരിക 
പ്രതിരോധമുയർത്തണം: 
എം കെ റെയ്ന

m k raina Sfi All India Conference 2025
വെബ് ഡെസ്ക്

Published on Jun 28, 2025, 12:21 AM | 1 min read


പലസ്തീൻ സോളിഡാരിറ്റി നഗർ (കോഴിക്കോട്‌)

സാംസ്കാരിക പ്രവർത്തനങ്ങളെ വർഗീയതയ്‌ക്കെതിരായ ആയുധമാക്കി മാറ്റണമെന്ന്‌ നാടക സംവിധായകനും നടനുമായ എം കെ റെയ്ന. ഇപ്പോൾ പറയാനായില്ലെങ്കിൽ പിന്നൊരിക്കലും കഴിയില്ലെന്ന്‌ മനസ്സിലാക്കി സാംസ്കാരിക പ്രതിരോധമുയർത്താൻ വിദ്യാർഥികൾ തയ്യാറാകണം. ഇക്കാര്യത്തിൽ എസ്‌എഫ്‌ഐയടക്കമുള്ള പുരോഗമന വിദ്യാർഥി സംഘടനകൾ നേതൃപരമായ പങ്കുവഹിക്കണം. എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നാടകം പോലുള്ള മാധ്യമങ്ങൾ സാംസ്കാരിക മുന്നേറ്റത്തിന്‌ ഉപയോഗപ്പെടുത്തണം. മൊബൈൽ ഫോണുകൾപോലും ഇത്തരത്തിൽ ആയുധമാക്കണം. മൊബൈൽ ക്യാമറകളിലൂടെ ചെറിയ സിനിമകൾ നിർമിക്കാനാകും.


സാംസ്കാരിക പ്രതിരോധം നമ്മെ ശരിയായ ദിശയിൽ നയിക്കും. ചെറിയ പ്രതിരോധങ്ങൾപോലും വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കും. ഡൽഹിയിൽ എസ്‌എഫ്‌ഐ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ്‌ വലിയ മുന്നേറ്റമായി. ഈ വിഷയത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന്‌ ഡൽഹി ജനതയെ ബോധ്യപ്പെടുത്താൻ കൂട്ടായ്മയ്ക്കായി.


വലതുപക്ഷ ശക്തികളും കേന്ദ്രസർക്കാരും ചേർന്ന്‌ പ്രതിഷേധിക്കാനുള്ള അവകാശംപോലും ജനങ്ങളിൽനിന്ന്‌ എടുത്തുമാറ്റിയിരിക്കുകയാണ്‌. സ്കൂൾ ഓഫ്‌ ഡ്രാമയിൽ ഞാൻ വിദ്യാർഥിയായിരുന്നു. അന്ന്‌ നിരവധി അഫ്ഗാൻ, പലസ്തീൻ, നേപ്പാൾ, ബംഗ്ലാദേശ്‌ വിദ്യാർഥികൾ രാജ്യത്തെ കലാപ്രവർത്തനങ്ങളെക്കുറിച്ച്‌ പഠിക്കാൻ എത്തുമായിരുന്നു. ഇപ്പോൾ അതില്ലാതായി –- അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home