ad
Deshabhimani

print edition നഗരസഭകളിൽ 
പ്രൊഫഷണൽ കേഡർ വേണം : എം ബി രാജേഷ്

m b rajesh Vision Kerala 2031

സംസ്ഥാന സർക്കാരിന്റെ ന​ഗരനയ റിപ്പോർട്ട് മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർക്ക് നൽകി മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിക്കുന്നു. ഡോ. ടി എം തോമസ് ഐസക് സമീപം

വെബ് ഡെസ്ക്

Published on Feb 17, 2026, 02:15 AM | 1 min read

തിരുവനന്തപുരം

നഗരസഭകളിൽ പ്രൊഫഷണൽ കേഡർ രൂപീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പുതിയ കാലഘട്ടത്തിൽ തദ്ദേശസ്ഥാപന ജീവനക്കാരെ പ്രൊഫഷണലുകളാക്കേണ്ടത് അനിവാര്യമാണെന്നും വിഷൻ 2031 സെമിനാറിന്റെ ഭാഗമായുള്ള ‘ജനാധിപത്യ വികേന്ദ്രീകരണവും പ്രാദേശിക ഭരണവും’ എന്ന വിഷയത്തിൽ സംസാരിക്കുന്പോൾ മന്ത്രി പറഞ്ഞു.


തദ്ദേശസ്ഥാപന ജീവനക്കാരെ പ്രൊഫഷണലുകളാക്കുന്നതിനായി കിലയുടെ പരിശീലന മൊഡ്യൂൾ സമഗ്രമായി ഉടച്ചുവാർത്തു. സെക്രട്ടറിമാർക്ക് ഐഎംജിയിൽ പ്രത്യേക പരിശീലനം നൽകി. ഡിജിറ്റൽ സാക്ഷരതയിൽ കേരളം വലിയ പുരോഗതി കൈവരിച്ചു. ഡിജിറ്റൽ സാക്ഷരതയ്ക്ക് സമാന്തരമായാണ് കെ സ്മാർട്ട് ആവിഷ്‌കരിച്ചത്. സേവനംതേടി ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ വരുന്നത് പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ, മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഹവാന പ്രാദേശിക സർക്കാരിലെ അംഗമായ സീസർ ഫെർണാണ്ടസ് ഗോൺസാലസ്, കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, സംസ്ഥാന ധനകമീഷൻ ചെയർപേഴ്സൺ പ്രൊഫ. കെ എൻ ഹരിലാൽ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കേരള അർബൻ പോളിസി കമീഷൻ മുൻ ചെയർപേഴ്സൺ പ്രൊഫ. എം സതീഷ്‌കുമാർ, അസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, തദ്ദേശ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ എന്നിവരും സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home