ad
Deshabhimani

ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം: 
ഹിയറിങ്‌ പൂര്‍ത്തിയായി

കരട്‌ വോട്ടർപ്പട്ടിക
 പേരുചേർക്കാൻ 6.18 ലക്ഷം അപേക്ഷ

Lsgd Election voters list
വെബ് ഡെസ്ക്

Published on Aug 01, 2025, 12:39 AM | 1 min read


തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട്‌ വോട്ടർപട്ടികയിൽ പേര്‌ ഉൾപ്പെടുത്താൻ ഇതുവരെ ലഭിച്ചത്‌ 6,18,147 അപേക്ഷ. തിരുത്തലിന്‌ 4057 അപേക്ഷയും സ്ഥാനംമാറ്റാൻ 33,274 അപേക്ഷയും ലഭിച്ചു. പേര്‌ ഒഴിവാക്കാൻ 32615 അപേക്ഷ ലഭിച്ചു. ഏഴുവരെ പട്ടികയിൽ പേരുചേർക്കാനും തിരുത്താനും അവസരമുണ്ട്‌. 30ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

വോട്ടർപട്ടികയിൽ പേരുചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.


ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം: 
ഹിയറിങ്‌ പൂര്‍ത്തിയായി

ജില്ലാ പഞ്ചായത്തുകളിലെ കരട് വാർഡ് വിഭജന നിർദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ഡി ലിമിറ്റേഷൻ കമീഷൻ ഹിയറിങ്‌ പൂർത്തിയായി. പരാതിക്കാരിൽ, ഹാജരായ മുഴുവൻ പേരെയും കമീഷൻ നേരിൽ കേട്ടു. തൈക്കാട് പിഡബ്‌ള്യൂഡി റെസ്റ്റ്ഹൗസിൽ നടന്ന ഹിയറിങ്ങിൽ ഡി ലിമിറ്റേഷൻ കമീഷൻ ചെയർമാനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ, കമീഷൻ അംഗം ഡോ. രത്തൻ യു ഖേൽക്കർ, സെക്രട്ടറി എസ് ജോസ്‌നമോൾ എന്നിവർ പങ്കെടുത്തു.14 ജില്ലകളിലായി 147 പരാതികളാണ് ലഭിച്ചത്.

കരട് വാർഡ് വിഭജനനിർദേശം ജൂലൈ 21ന് പ്രസിദ്ധീകരിച്ചിരുന്നു. ജില്ലാ പഞ്ചായത്തുകളിലായി നിലവിലുണ്ടായിരുന്ന 331 വാർഡുകൾ 346 ആയി വർധിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home