കരട് വോട്ടർപട്ടിക ; പേരുചേർക്കാൻ 9.17 ലക്ഷം അപേക്ഷ , 16336 എണ്ണം അംഗീകരിച്ചു

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ഉൾപ്പെടുത്താൻ ലഭിച്ച അപേക്ഷകളിൽ 16,336 എണ്ണം അംഗീകരിച്ചു. ആകെ 9.17 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ശേഷിക്കുന്ന അപേക്ഷകളിൽ നടപടി പുരോഗമിക്കുന്നു.
തിരുത്തലിന് 5,161 അപേക്ഷയും വാർഡ്‌മാറ്റാൻ 46,816 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാൻ 209 പേർ സ്വന്തമായി അപേക്ഷ നൽകി. 1327 പേർക്ക് ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകി. 52,765 പേരെ നീക്കംചെയ്യാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 79 എണ്ണത്തിൽ നടപടിയെടുത്തു.
ആഗസ്‌ത് ഏഴുവരെ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും അവസരമുണ്ട്. 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം.










0 comments