സമയം അവസാനിച്ചു ; പേര് ചേർക്കാൻ 29.81 ലക്ഷം അപേക്ഷ

തിരുവനന്തപുരം
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 29,81,310 അപേക്ഷകളാണ് പേര് ചേർക്കുന്നതിന് ലഭിച്ചത്.
പ്രവാസികളായ 5,595 പേരും അപേക്ഷിച്ചിട്ടുണ്ട്. തിരുത്തലിന് 13,859 അപേക്ഷയും വാർഡ് മാറ്റാൻ 1,80,793 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാൻ 3,806 പേർ സ്വയം അപേക്ഷ നൽകി. 28,731 പേർക്ക് ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ നോട്ടീസ് നൽകി. 4,16,700 പേരെ നീക്കാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈൻ അപേക്ഷ നൽകി.
പേര് ചേർക്കാൻ അപേക്ഷിച്ചവരുടെ ഹിയറിങ് നടപടി പൂർത്തിയാക്കി 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചശേഷം സംവരണ വാർഡുകൾ തീരുമാനിക്കും. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് മാനദണ്ഡം തീരുമാനിച്ചിട്ടില്ല.










0 comments