ad
Deshabhimani

print edition പാചകവാതക വിലവർധന: ഹോട്ടലുകളും ബേക്കറികളും ഇന്ന്‌ അടച്ചിടും

lpg price hike
വെബ് ഡെസ്ക്

Published on May 06, 2026, 12:32 AM | 1 min read

തിരുവനന്തപുരം/കൊച്ചി: വാണിജ്യ ആവശ്യ പാചകവാതകത്തിന്‌ ഒറ്റയടിക്ക്‌ 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച ഹോട്ടലുകളും ബേക്കറികളും റെസ്റ്റോറന്റുകളും അടച്ചിടും. ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.


വിലവർധനയോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് 3100 രൂപയ്‌ക്ക്‌ മുകളിലാണ്‌ വില. കാറ്ററിങ്‌ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്‌. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ ബുധനാഴ്‌ച മാർച്ചും ധർണയും നടത്തും. പെട്രോളിയം കമ്പനികളുടെ ഓഫീസിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമാണ്‌ മാര്‍ച്ച്‌. എറണാകുളത്ത്‌ പനമ്പിള്ളിനഗറിലെ ഐഒസി ഓഫീസിനുമുന്നില്‍ പകല്‍ മൂന്നിന് ധര്‍ണ കെഎച്ച്‌ആർഎ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home