ad
Deshabhimani

ലോട്ടറി ക്ഷേമനിധി- ഖാദി തൊഴിലാളി ഉത്സവ ബത്ത വർധിപ്പിച്ചു

money

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 27, 2025, 11:32 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു. ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500 രൂപയിൽനിന്ന്‌ 2750 രൂപയായി വർധിപ്പിച്ചു. 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കുമാണ്‌ ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.


ഖാദി തൊഴിലാളി ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ചു


സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 2000 രൂപവീതം ലഭിക്കും. 12,500 തൊഴിലാളികൾക്കാണ്‌ അർഹത. ഇതിനായി 2.50 കോടി രൂപ അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home