ad
Deshabhimani

നീലേശ്വരം മന്ദംപുറം റോഡിൽ ലോറി ചെളിയിൽ താഴ്ന്നു

lorry stuck in mud
വെബ് ഡെസ്ക്

Published on May 21, 2025, 11:07 AM | 1 min read

നീലേശ്വരം: ദേശീയപാതയിൽ നിന്നും മന്ദംപുറത്തേക്ക് പോകുന്ന റോഡിൽ ഭാരം കയറ്റിയ ലോറി ചെളിയിൽ താഴ്ന്നു. ഉയരം കൂട്ടി പുതുതായി നിർമ്മിച്ച റോഡിലാണ് ലോറി താഴ്ന്നത്. റോഡിന്റെ അപകടാവസ്ഥ വാർഡ് കൗൺസിലർ ദേശീയപാത വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായി നടപടിയെടുക്കാം എന്ന് ദേശീയപാത വകുപ്പ് അധികൃതർ അറിയിച്ചു.


കഴിഞ്ഞ ദിവസം മലപ്പുറം വേങ്ങരയിൽ നിർമാണം നടന്നു കൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയുടെ മതിൽ വീണ് സർവ്വീസ് റോഡ് തകർന്നിരുന്നു. കോഴിക്കോട് - തൃശ്ശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിയോട് കൂടിയാണ് സംഭവം.


കൂരിയാട് സ്വകാര്യ സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അരക്കിലോമീറ്ററോളം റോഡ് സർവ്വീസ് റോഡ് പാടത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home