ad
Deshabhimani

വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു; ഒരാൾക്ക് പരിക്ക്

lorry overturns
വെബ് ഡെസ്ക്

Published on May 12, 2025, 09:57 AM | 1 min read

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പറവൂർ സ്വദേശി സുനിക്കാണ് പരിക്കേറ്റത്. വീട് ഭാ​ഗികമായി തകർന്നു. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്.


കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരന്റെ വീടിന് മുകളിലേക്കാണ് ലോഡുമായി വന്ന ലോറി മറിഞ്ഞത്. അപകട സമയത്ത് സുകുമാരന്റെ മകൻ സുനിയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.


അപകടത്തിൽ പരിക്കേറ്റ സുനിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമല്ല എന്നാണ് വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home