ഫറോക്കിൽ റോഡ് ഇടിഞ്ഞ് അപകടം: ലോറി മറിഞ്ഞുവീണത് വീടിന് മുകളിലേക്ക്

കോഴിക്കോട്: ഫറോക്കിൽ റോഡ് ഇടിഞ്ഞിനെ തുടർന്ന് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. അപകടത്തിൻറെ വ്യാപ്തി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും.
സിമൻറ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയർമാൻ എം സി അബ്ദുൾ റസാഖിൻറെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്.
അനധികൃതമായി വാഹനം പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസി ആരോപിക്കുന്നത്. വീടിൻറെ ഒരു ഭാഗം പൂർണ്ണമായി തകർന്ന അവസ്ഥയിലാണ് റ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.










0 comments