ad
Deshabhimani

ചിക്കൻ സ്റ്റാളിൽ നൈസായി കയറി, പക്ഷേ പുറത്തുള്ളവരെ കണ്ടില്ല; മോഷ്ടാവിനെ കയ്യോടെ 'തൂക്കി' നാട്ടുകാർ

T C Mahesh Robbery Case

പിടിയിലായ മഹേഷ്‌

വെബ് ഡെസ്ക്

Published on Apr 16, 2026, 06:49 PM | 1 min read

താമരശേരി : മോഷണ ശ്രമത്തിനിടയിൽ യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ. കോഴിക്കോട് പരപ്പൻപൊയിലിൽ ചിക്കൻസ്‌റ്റാളിലാണ് സംഭവം. മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.


പരപ്പൻ പൊയിലിലെ എം ആർ ചിക്കൻ സ്റ്റാളിൽ മോഷണം നടത്തുന്നതിനിടെ കണ്ണൂർ തോട്ടങ്കൽ തടിക്കാവ് ടി സി മഹേഷി (30) നെയാണ് നാട്ടുകാർ പിടികൂടിയത്.


വ്യാഴാഴ്‌ച പുലർച്ചെ മൂന്നോടെ വാതിൽ ലോക്ക് ചെയ്യാതിരുന്ന കടയുടെ അകത്ത് യുവാവ്‌ കയറുന്നത്‌ സമീപത്ത് കാറിനകത്ത് ഇരിക്കുന്നവർ കണ്ടു. ഇവർ കട പുറത്തു നിന്നും പൂട്ടി പൊലീസിനെ അറിയിച്ചു.


തുടർന്ന് പൊലീസ് എത്തി മഹേഷിനെ കസ്‌റ്റഡിയിലെടുത്തു. കടയുടെ ഗ്രിൽ അടച്ചിരുന്നുവെങ്കിലും പൂട്ടിയിരുന്നില്ല.


പുലർച്ചെ കോഴികളെ കൊണ്ടുവന്ന് ഇറക്കുന്നവരുടെ സൗകര്യത്തിനായാണ്‌ കട പൂട്ടാതിരുന്നത്‌. പ്രതി കാരാടിയിലെ ഒരു ഹോട്ടലിൽ നിന്ന്‌ 3000 രൂപ മോഷ്‌ടിച്ചിരുന്നു. കോഫി ഷോപ്പിലും മോഷണശ്രമം നടത്തിയിരുന്നു. ഇയാൾക്കെതിരെ സംസ്ഥാനത്ത്‌ നിരവധി മോഷണ കേസുകളുണ്ട്‌. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home