Deshabhimani

print edition പദ്ധതി ചെലവ്‌: കണക്കുകൾ സൈറ്റിലില്ല

lsgd
വെബ് ഡെസ്ക്

Published on Oct 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്‌ പൊതുജനങ്ങളിൽനിന്ന്‌ മറച്ചുവച്ച്‌ സർക്കാർ. എൽഎസ്‌ജിഡി വെബ്‌സൈറ്റിൽ നിലവിലെ ചെലവ്‌, ട്രഷറിയിലെ പെന്റിങ്‌ ബിൽ തുടങ്ങിയ കണക്കുകൾ പൊതുജനത്തിനടക്കം ലഭിക്കുന്ന ഡാഷ്‌ ബോർഡ്‌ മൂന്നുമാസമായി ലഭ്യമല്ല.


തദ്ദേശവകുപ്പിന്‌ കീഴിലെ ഇൻഫർമേഷൻ കേരള മിഷനാണ്‌ (ഐകെഎം) വെബ്‌സൈറ്റ്‌ ചുമതല. നിലവിൽ പണമില്ലാത്തതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലാണ്‌. ഇതാണ്‌ കണക്ക്‌ മറച്ചുവക്കാൻ കാരണമെന്നറിയുന്നു. എന്നാൽ, സൈറ്റ്‌ നവീകരണത്തിന്റെ ഭാഗമായാണ്‌ ഡാഷ്‌ബോർഡ്‌ എടുത്തുകളഞ്ഞതെന്നാണ്‌ വകുപ്പിലെ ഉന്നതരുടെ വിശദീകരണം.


2013 മുതൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ എല്ലാ കണക്കും സൈറ്റിൽ കൃതൃമായി അപ്‌ലോഡ്‌ ചെയ്യുമായിരുന്നു. നിലവിലെയും മുൻകാലങ്ങളിലെയും കണക്കുണ്ടാകും. അതിനാൽ ഓരോ മാസത്തെയും പദ്ധതി ചെലവ്‌ താരതമ്യം ചെയ്യാനും കഴിയുമായിരുന്നു. ഇ‍ൗ വിവരങ്ങളാണിപ്പോൾ ഒഴിവാക്കിയത്‌.


അതിനിടെ‍‍, സൈറ്റ്‌ നവീകരിക്കാൻ ലക്ഷങ്ങൾ നൽകി സ്വകാര്യസ്ഥാപനത്തെ ഏൽപിച്ചതായും വിവരമുണ്ട്‌. അവർ തയ്യാറാക്കിയ സൈറ്റ്‌ സുരക്ഷാ പ്രശ്‌നമുള്ളതിനാൽ ഒഴിവാക്കി വീണ്ടും ഐകെഎമ്മിന് ചുമതല നൽകിയെന്നാണ്‌ അറിയുന്നത്‌. എന്നാൽ പുതിയ സൈറ്റ്‌ വരുംവരെ നിലവിലെ കണക്കുകൾ എന്തിന്‌ ഒഴിവാക്കി എന്ന ചോദ്യത്തിന്‌ മന്ത്രി കെ എം ഷാജിക്കും മറുപടിയില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home