Deshabhimani

കൂട്ട സ്ഥലംമാറ്റം മന്ത്രിയുടെ നിർദേശ പ്രകാരം

print edition തദ്ദേശവകുപ്പിൽ 
532 പേരെ സ്ഥലംമാറ്റി

lsgd
വെബ് ഡെസ്ക്

Published on Oct 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം. നാല്‌ ഉത്തരവുകളിലായി 532 അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരെയാണ്‌ മാറ്റിയത്‌. മന്ത്രിയുടെ നിർദേശപ്രകാരമാണിത്‌. ഇതിനായി ലക്ഷങ്ങളുടെ പിരിവ്‌ നടന്നതായും ആരോപണമുണ്ട്‌. നേരത്തെ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച ‍ഉദ്യോഗസ്ഥനും അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്‌.


നാല്‌ ഉത്തരവിൽ മൂന്നെണ്ണം സെപ്‌തംബർ 30നും ഒരെണ്ണം 29നുമാണ്‌ ഇറങ്ങിയത്‌. മന്ത്രിയുടെ ഓഫീസിൽനിന്ന്‌ ഇടനിലക്കാർ വഴി തദ്ദേശഭരണ വകുപ്പ്‌ ഡയറക്ടർ ദിവ്യ എസ്‌ അയ്യരുടെ ഓഫീസിൽ പട്ടിക എത്തിക്കുകയായിരുന്നു.


തദ്ദേശഭരണ സ്ഥാപനങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ വൈകിയാണ്‌ തുടങ്ങിയത്‌. കൂട്ടസ്ഥലംമാറ്റം പദ്ധതി നടത്തിപ്പിനെ ബാധിക്കുമെന്ന്‌ ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചതാണ്‌. എന്നാൽ ഉത്തരവിറക്കാൻ അവർക്കുമേൽ വലിയ സമ്മർദം ചെലുത്തി. അതോടെയാണ്‌ 30ന്‌ രാത്രി ഏറെ വൈകി ഉത്തരവിറക്കിയത്‌.


യുഡിഎഫ്‌ സർക്കാർ വന്നയുടൻ 360 പേരെ സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരെ എൻജിഒ യൂണിയൻ, കെജിഒഎ നേതൃത്വത്തിൽ സ്വരാജ്‌ഭവനിൽ സമരം നടത്തി. വിഷയം പരിശോധിക്കുമെന്ന്‌ അന്ന്‌ മന്ത്രി നേരിട്ട്‌ നേതാക്കൾക്ക്‌ ഉറപ്പ്‌ നൽകിയതാണ്‌. അത്‌ പാലിച്ചില്ലെന്ന്‌ മാത്രമല്ല, വീണ്ടും കൂട്ടസ്ഥലംമാറ്റം നടത്തി ജീവനക്കാരെ വെല്ലുവിളിക്കുകയാണ്‌ മന്ത്രി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home