ad
Deshabhimani

ഹരിതകർമസേനയ്ക്ക് ലഭിച്ച ചാക്കിൽ ജീവനുള്ള പെരുമ്പാമ്പ്; ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

python at koyilandi

ചാക്കിൽ കണ്ടെത്തിയ പെരുമ്പാമ്പ്

വെബ് ഡെസ്ക്

Published on Jul 25, 2026, 10:30 AM | 1 min read

കോഴിക്കോട്: കൊയിലാണ്ടിയിൽ ഹരിതകർമസേനയ്ക്ക് ലഭിച്ച മാലിന്യചാക്കിൽ ജീവനുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. മാലിന്യമെന്ന വ്യാജേന ചാക്കിൽ പെരുമ്പാമ്പിനെ കെട്ടിവെക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവനക്കാർ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത്.


കൊയിലാണ്ടി മുത്താമ്പിപാലത്തിന് സമീപമുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിലെത്തിച്ച മാലിന്യചാക്ക് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്.


സംഭവത്തിൽ കൊയിലാണ്ടി ന​ഗരസഭ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home