print edition ഭാവിയിലേക്ക് സജ്ജരാകാൻ ലിറ്റിൽ കൈറ്റ്സ് ; ജില്ലാ സഹവാസ ക്യാമ്പുകൾ ഇന്നും നാളെയും

തിരുവനന്തപുരം
ഭാവിയിലേക്ക് സജ്ജരായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പുകൾ ശനിയും ഞായറും നടക്കും. ഉപജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1500 കുട്ടികളാണ് രണ്ടുദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലകളിൽ പ്രത്യേക പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്.
പ്രോഗ്രാമിങ് മേഖലയിൽ ഫിസിക്കൽ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്), റോബോട്ടിക്സ് തുടങ്ങിയ ആധുനിക കമ്പ്യൂട്ടിങ് സങ്കേതങ്ങളിൽ താൽപ്പര്യം ഉണർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പരിശീലനത്തിൽ പരിചയപ്പെടുന്നു. വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം കമ്പ്യൂട്ടറിൽ സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് അനിമേഷൻ മേഖലയിലെ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സ്‌കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും നടത്തുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.
ജില്ലാ സഹവാസ ക്യാമ്പ് ഇടപ്പള്ളിയിലെ കൈറ്റ് ആർആർസിയിൽ നടക്കും. 102 വിദ്യാർഥികൾ പങ്കെടുക്കും.











0 comments