print edition ബിരുദ വിദ്യാർഥികൾക്കായി സാക്ഷരതാമിഷന്റെ ഇന്റേൺഷിപ്

നാല് വർഷ ബിരുദ വിദ്യാർഥികൾക്കായി സാക്ഷരതാമിഷൻ സംസ്ഥാനതല ഇന്റേൺഷിപ് മുൻ ദേശീയ സാക്ഷരതാസമിതി അംഗം കെ കെ കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം : സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നാല് വർഷ ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഇന്റേൺഷിപ് പരിപാടി സംസ്ഥാനതലത്തിൽ തുടക്കമായി. സാക്ഷരതാമിഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ ദേശീയ സാക്ഷരതാസമിതി അംഗം കെ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷൻ ഡയറക്ടർ എ ജി ഒലീന അധ്യക്ഷയായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് റിസർച്ച് ഓഫീസർ ഡോ. കെ സുധീന്ദ്രൻ മുഖ്യാതിഥിയായി.
രണ്ടാം വർഷ ബിരുദ വിദ്യാർഥികൾക്കായി മെയ് 30 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഇന്റേൺഷിപ് ക്രമീകരിച്ചത്. സാക്ഷരതാ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിചയം നൽകുന്നതിനൊപ്പം സാമൂഹിക ബോധവൽക്കരണവും ആശയവിനിമയശേഷി വികസിപ്പിക്കലുമാണ് 15 ദിവസം നീളുന്ന പരിപാടിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കേരള സർവകലാശാലയിലെ വിവിധ കോളേജുകളിൽനിന്നുള്ള 86 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടനത്തിന് പിന്നാലെ നടന്ന ഓറിയന്റേഷൻ ക്ലാസുകൾക്ക് കെ വി രതീഷ്, ഡോ. പി മുരുകദാസ്, ഡോ.ജി രശ്മി , ഡോ. ലിജോ പി ജോർജ് എന്നിവർ നേതൃത്വം നൽകി. ഷിബി ജോർജ്, എസ് ഷജില, ആരതി രാജൻ എന്നിവർ സംസാരിച്ചു.










0 comments