സംസ്ഥാനത്ത് മദ്യവില കുറച്ചു; പുതിയ നിരക്ക് ചൊവ്വ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ബ്രാൻഡുകളുടെ മദ്യത്തിന് വില കുറഞ്ഞു. അര ലിറ്ററിന് 10 മുതൽ 20 രൂപ വരെയാണ് കുറഞ്ഞത്. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾ വില കുറഞ്ഞതിൽ ഉൾപ്പെടുന്നു.
ടെൻഡറിൽ കമ്പനികൾ വില കുറച്ചത് ക്വോട്ട് ചെയ്‌തതാണ് കുറവിന് കാരണം. ചൊവ്വമുതലാണ് പുതിയ നിരക്ക്. ബിവറേജസ് കോർപറേഷന്റെ നിർദേശം മദ്യശാലകൾക്ക് ലഭിച്ചു.
50ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും.










0 comments