പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ ബാഗിൽനിന്ന് മദ്യക്കുപ്പിയും പണവും കണ്ടെടുത്തു

കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരിയിലെ സ്വകാര്യ സ്‌കൂളിൽനിന്ന് മദ്യക്കുപ്പിയുമായി പത്താം ക്ലാസ് വിദ്യാർഥിയെ ആറന്മുള പൊലീസ് പിടികൂടി. പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിയെ കണ്ട് സംശയം തോന്നിയ അധ്യാപകർ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും ആഘോഷം നടത്താൻ ശേഖരിച്ച പതിനായിരം രൂപയും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് പൊലീസ് വിദ്യാർഥിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യം ധരിപ്പിച്ചു. പിന്നീട് വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിക്കുകയായിരുന്നു. പരീക്ഷയുടെ അവസാന ദിവസം ആഘോഷമാക്കാൻ ചില വിദ്യാർഥികൾ ശ്രമിക്കുന്നതിനാൽ കുട്ടികൾ തമ്മിലുണ്ടാകാറുള്ള സംഘർഷമൊഴിവാക്കാൻ സ്‌കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ച് അവരെത്തിയ ശേഷമാണ് വിദ്യാർഥികളെ വിട്ടയച്ചത്.










0 comments