ad
Deshabhimani

മദ്യപിച്ച് കാറോടിച്ച് അപകടം: പ്രതി അറസ്റ്റിൽ

Arrest.jpg
വെബ് ഡെസ്ക്

Published on Apr 04, 2026, 08:37 PM | 1 min read

തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ഡ്രൈവർക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. കടകംപള്ളി ചെട്ടിക്കുന്ന് ശാന്തം ടിസി 14/819 ൽ പ്രശാന്താണ് (53) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒന്നിന് രാത്രി ഒരുവാതിൽക്കോട്ട കൃഷി ഭവന് മുന്നിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home