Deshabhimani

ആറ്റിങ്ങലിൽ മിന്നലേറ്റ് നിരവധി വീടുകൾക്ക് നാശനഷ്ടം; ഒരാൾക്ക് കണ്ണിന് പൊള്ളലേറ്റു

LIGHTNING
വെബ് ഡെസ്ക്

Published on Oct 10, 2026, 09:24 PM | 1 min read

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ശക്തിയായ മിന്നലേറ്റ് നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ . ഒരാൾക്ക് കണ്ണിന് പൊള്ളലേറ്റു. അവനവഞ്ചേരി തച്ചൂർക്കുന്ന് പൈപ്പ് ലൈനിൽ കളിയിൽ വിള വീട്ടിൽ ശശിധരൻ നായർ ( 70 )ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ കണ്ണിനും ശരീരത്തിനും പൊള്ളലേറ്റത്. കൈക്ക് ക്ഷതം പറ്റുകയും ചെയ്തു.

ഇദ്ദേഹത്തിൻ്റെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. മിന്നലേറ്റ് വീട്ടിലെ വയറിംഗ് കത്തി നശിച്ചു. ഹൃദ്രോഗിയും കാലിനു അസുഖമുള്ള ആളുമാണ് ശശിധരൻ നായർ. ഭാര്യ വത്സല ജോലിക്ക് പോയിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ആറ്റിങ്ങൽ ടൗൺ വാർഡിൽ അവിട്ടത്തിൽ രാജശേഖരൻ നായരുടെ വീടും മിന്നലിൽ തകർന്നു. വീട്ടിൽ വാടകക്ക് താമസിക്കുന്ന വിദ്യാധിരാജ സ്‌കൂൾ ജീവനക്കാരി ശ്രീലതയുടെ ഫ്രിഡ്ജ്, ഫാൻ ,കസേരകൾ അടക്കമുള്ള വീട്ടുപകരണങ്ങൾ വീട്ടിലെ ഒരു വശത്തെ ജനലുകൾ എല്ലാം മിന്നലിൽ തകർന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home