ad
Deshabhimani

print edition കേരളത്തിന്റെ ലൈഫ്‌

life science park
avatar
സ്വന്തം ലേഖകൻ

Published on Mar 28, 2026, 08:49 AM | 1 min read

തിരുവനന്തപുരം : ശാസ്‌ത്രമേഖലയിലെ വളർച്ച ലക്ഷ്യമാക്കി സ്ഥാപിച്ച തോന്നയ്ക്കലിലെ ലൈഫ്‌ സയൻസസ്‌ പാർക്ക്‌ ഇന്ന്‌ സംസ്ഥാനത്തിന്റെയാകെ പ്രതീക്ഷയാണ്‌. ബയോ-ടെക്നോളജി, നാനോ- ടെക്നോളജി, ലൈഫ് സയൻസ് എന്നീ വിഭാഗങ്ങളിൽവരുന്ന ഒരു കൂട്ടം ഗവേഷണ സ്ഥാപനങ്ങളുടെയും സയൻസ് -ടെക് അക്കാദമികളുടെയും കമ്പനികളുടെയും കൂട്ടായ്മയാണ് ‘ബയോ 360’ ലൈഫ് സയൻസ് പാർക്ക്‌. 75 ഏക്കറിലാണ്‌ ക്യാമ്പസ്‌.


ഏഴു വർഷത്തിനിടെ നിരവധി ആഗോളസ്ഥാപനങ്ങൾ ഇവിടെയെത്തി. കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപവും. അവെസ്താജെന്‍ ലിമിറ്റഡ്, ത്രിത ബയോടെക്, ലിവിഡസ് ഫാര്‍മ തുടങ്ങിയ കമ്പനികള്‍ 100 കോടിയോളം രൂപയുടെ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. മെഡിക്കല്‍ ഉപകരണങ്ങൾ, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍നിന്നുള്ള കമ്പനികളാണ് നിക്ഷേപ താൽപ്പര്യം അറിയിച്ച്‌ കൂടുതലായുമെത്തുന്നത്‌. ഇതിന്റെ ഭാഗമായി നടത്തുന്നു കോൺക്ലേവുകളിൽ വിവിധ രാജ്യങ്ങളിലെ നിരവധി നിക്ഷേപകരും അംബാസഡർമാരുമെത്തുന്നു. ആദ്യ രണ്ട് എഡിഷനുകള്‍ക്കുശേഷം 180 കോടിയുടെ നിക്ഷേപമെത്തി. 1,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2047 ഓടെ കേരളത്തെ ഗ്ലോബല്‍ ബയോടെക്- ബയോ മാനുഫാക്ചറിങ്‌ ഹബ്ബ് ആക്കുകയാണ്‌ ലക്ഷ്യം. സാംക്രമിക രോഗങ്ങളുടെയും പുതിയ വൈറസ് ഭീഷണികളുടെയും കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്താകാൻ പാർക്കിലെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‌ കഴിയുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home