ഫയർഫോഴ്സ് വാഹനത്തിന് വഴി നൽകിയില്ല; കാർ ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

ഫയർഫോഴ്സ് വാഹനത്തിന്റെ വഴി തടഞ്ഞ് പോകുന്ന കാർ | Screengrab
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ കനത്ത തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ഫയർഫോഴ്സ് വാഹനത്തിന് വഴി നൽകാതെ തടസ്സമുണ്ടാക്കിയ കാറുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് നടപടി. അഞ്ചു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പട്ടണക്കാട് പൊലീസ് നേരത്തെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
ചൊവ്വാഴ്ച രാവിലെ 10:30-ഓടെ ആലപ്പുഴയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി അതിവേഗം വന്ന ഫയർഫോഴ്സ് യൂണിറ്റിനെയാണ് കാർ തടസ്സപ്പെടുത്തിയത്. ചേർത്തലയ്ക്കും പട്ടണക്കാടിനും ഇടയിലുള്ള സർവീസ് റോഡിൽ വെച്ച് പലതവണ സൈറൺ മുഴക്കിയിട്ടും കാർ വഴിമാറിക്കൊടുക്കാൻ തയ്യാറായില്ല. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും എമർജൻസി വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തിയതിനും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് കേസ്. സുജിത്തിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.










0 comments