ad
Deshabhimani

വൈറ്റ്, ഗ്രീൻ 
വിഭാഗങ്ങൾക്ക് ലെെസൻസ്

വീടുകളിലും സംരംഭം തുടങ്ങാം ; ലൈസൻസ് നൽകൽ ചട്ടം കൂടുതൽ വ്യവസായ സ‍ൗഹൃദമാക്കി സർക്കാർ

licence
വെബ് ഡെസ്ക്

Published on Aug 16, 2025, 03:21 AM | 1 min read


തിരുവനന്തപുരം

വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ സംരംഭം ആരംഭിക്കാൻ അനുമതി. കെട്ടിട നിർമാണ ചട്ടം പ്രകാരമുള്ള വിനിയോഗ (ഒക്യുപെൻസി) വ്യവസ്ഥ കണക്കിലെടുക്കാതെ തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കാണ്‌ ലൈസൻസ് അനുവദിക്കുക.


വ്യവസായ സ‍ൗഹൃദ നടപടികളുടെ ഭാഗമായി, കേരള പഞ്ചായത്ത്‌രാജ് (സംരംഭങ്ങൾക്ക്‌ ലൈസൻസ് നൽകൽ) ചട്ടം പ്രകാരമാണ്‌ നിരവധി പേർക്ക്‌ സഹായകരമാകുന്ന നടപടി. ഇതു സംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കി. ചട്ടം വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിലാകും. അപാർട്ട്മെന്റ്‌, റെസിഡൻഷ്യൽ ഫ്ലാറ്റ്‌, ലോഡ്ജ്‌, ടൂറിസ്റ്റ് ഹോം, റിസോർട്ട്‌, ഹോസ്റ്റൽ തുടങ്ങിയവക്ക്‌ ഇ‍ൗ ഇളവ്‌ ബാധകമല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home