ad
Deshabhimani

print edition എൽഐസി എഒഐ അഖിലേന്ത്യാ സമ്മേളനത്തിന്‌ നാളെ തുടക്കം

LIC Life Insurance Corporation
വെബ് ഡെസ്ക്

Published on Aug 04, 2026, 01:31 AM | 1 min read

കോഴിക്കോട്: എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ഏഴാം അഖിലേന്ത്യാ സമ്മേളനത്തിന്‌ ബുധനാഴ്‌ച കോഴിക്കോട്ട്‌ തുടക്കമാകും. രണ്ടുനാളുകളിലായി എ കെ ജി ഓഡിറ്റോറിയത്തിൽ (സ. ബസുദേവ ആചാര്യ നഗർ) ചേരുന്ന സമ്മേളനം രാവിലെ 10ന്‌ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും.


19 സംസ്ഥാനങ്ങളിൽനിന്നായി കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 520 പ്രതിനിധികൾ പങ്കെടുക്കും. ഓർഗനൈസേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി ജി ദിലീപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അഖിലേന്ത്യാ പ്രസിഡന്റ്‌ സുർജിത് കുമാർ ബോസ് അധ്യക്ഷനാകും.

വനിതാ കൺവൻഷൻ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി മധുമിത ബന്ദോപാദ്ധ്യായ ഉദ്ഘാടനംചെയ്യും.


സമ്മേളനത്തോടനുബന്ധിച്ച് പതാകദിനം, ചിത്ര–-പോസ്റ്റർ രചന, ഏജന്റുമാർക്കുള്ള മോട്ടിവേഷൻ ക്ലാസ്, വനിതാസംഗമം, വിളംബര റാലി എന്നിവ സംഘടിപ്പിച്ചതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വൈസ്‌ ചെയർമാൻ പി കെ സന്തോഷ്‌, ജനറൽ കൺവീനർ എം ലേഖദൻ, പി കെ സദാനന്ദൻ, ടി കെ വിശ്വൻ, പി കെ ദിനേശൻ, പുരുഷു കുട്ടമ്പൂർ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home