ഇടുക്കിയിൽ കടുവയ്ക്ക് ഒരുക്കിയ കൂട്ടിൽ കുടുങ്ങിയത് പുള്ളിപ്പുലി

വണ്ടിപ്പെരിയാറിൽ കൂട്ടിൽ അകപ്പെട്ട പുലി
വണ്ടിപ്പെരിയാർ: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കടുവയ്ക്ക് വേണ്ടി ഒരുക്കിയ കൂട്ടിൽ പുള്ളിപ്പുലി വീണു. വളർത്തുമൃഗങ്ങളെ ഒന്നൊന്നായി കൊന്നൊടുക്കിയതിനെ തുടർന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ദിവസങ്ങൾക്കു മുമ്പ് വനം വകുപ്പ് ഗ്രാമ്പിയിൽ കൂടൊരുക്കി കാത്തിരുന്നത്. അതിനിടയിൽ വനംവകുപ്പ് ഒരുക്കിയ കെണിയിൽ വീണത് അഞ്ച് വയസ് പ്രായമുള്ള പുള്ളിപ്പുലി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പുലി കൂട്ടിൽ അകപ്പെട്ടത്.
കഴിഞ്ഞദിവസം ഗ്രാമ്പിയിൽ പശുവിനെ അജ്ഞാത ജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. കടുവയാണ് ആക്രമിച്ചതെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞദിവസം മൃഗത്തെ നാട്ടുകാർ കണ്ടെങ്കിലും കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ഇതിനിടയിലാണ് പുലി കൂട്ടിൽ വീണത്.
കടുവ പേടിയിൽ തൊഴിലാളികൾ സമരത്തിന് ഒരുങ്ങുന്നതിനിടയിലാണ് കെണിയിൽ പുലി വീണത്. കോട്ടയം ഡിഎഫ്ഒ സ്ഥലത്തെത്തിയാൽ മാത്രമെ പുലിയെ എങ്ങോട്ട് മാറ്റണമെന്നതിനെക്കുറിച്ച് അറിയാൻകഴിയൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.











0 comments