കേളകത്ത് ഭീതി പരത്തിയ പുലി കൂട്ടിലായി

കേളകം (കണ്ണൂർ): കേളകത്ത് പഞ്ചായത്തിലെ വെണ്ടേക്കുംചാലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. വട്ടക്കാട്ടിൽ കുഞ്ഞിന്റെ റബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് തിങ്കൾ രാത്രിയോടെ പുലി കുടുങ്ങിയത്. രാവിലെ മുതൽ ജനപ്രതിനിധികളും നാട്ടുകാരും വനം ഉദ്യോഗസ്ഥരും പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. കൂടുതൽ കാമറയും സ്ഥാപിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിച്ചായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പുലി പിടിച്ച ആടിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ, 500 മീറ്റർ അകലെയുള്ള പൊയ്യാമല ഭാഗത്തേക്ക് കടന്നുപോയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.








0 comments