ad
Deshabhimani

കുതികുതിച്ച് ചെറുനാരങ്ങ വില

lemon m s sreedharlal kollam

ഫോട്ടോ: എം എസ് ശ്രീധർലാൽ

വെബ് ഡെസ്ക്

Published on Apr 27, 2026, 08:38 AM | 1 min read

ഇടുക്കി : വേനൽ കനത്തതോടെ ​ചെറുനാരങ്ങക്ക് വിപണിയിൽ വില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുനാരങ്ങയുടെ വിലയിൽ ഇരട്ടിയിലധികം വർധനവാണുണ്ടായത്‌. നിലവിൽ 260 രൂപയാണ് പലയിടങ്ങളിലും ചെറുനാരങ്ങായുടെ ചില്ലറ വിൽപ്പന വില. നൂറ് രൂപക്കും താഴെയായിരുന്നു ഒരു മാസം മുമ്പുവരെ ചെറുനാരങ്ങായുടെ ചില്ലറ വിൽപ്പന വില. അവിടെ നിന്നാണ് ഏതാനും ദിവസങ്ങൾ കൊണ്ട് 260ലേക്ക് എത്തിയിട്ടുള്ളത്.


തമിഴ്‌നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായി ചെറുനാരങ്ങ കേരളത്തിലേക്കെത്തുന്നത്. ചെറുനാരങ്ങാ വില വർധിച്ചതോടെ നാരങ്ങാ വെള്ളത്തിനും ബേക്കറി, ഹോട്ടൽ ഉടമകൾ വില വർധിപ്പിച്ചു. സാധാരണ​ഗതിയിൽ 25 രൂപയാണ് നാരങ്ങാവെള്ളത്തിന്റെ വില. മുപ്പത് രൂപ വരെ ചിലയിടങ്ങളിൽ നാരങ്ങാ വെള്ളത്തിന് വില ഈടാക്കുന്നുണ്ട്. വിപണിയിൽ നാരങ്ങ കിട്ടാനില്ലാത്ത അവസ്ഥ സർബത്ത്‌ കടക്കാരെയും പ്രതിസന്ധിയിലാക്കി.


അടുക്കളയിലെ പാചകവും ചെറുനാരങ്ങാ വില വർധനവിലൂടെ ചിലവേറിയതായി മാറി. അടുത്ത ഒരുമാസം കൂടി ചെറുനാരങ്ങയുടെ ഉയർന്ന വില തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. മഴക്കാലം എത്തുന്നതോടെ വിലയിൽ ഇടിവ് സംഭവിക്കും. കനത്ത ചൂടും ശീതള പാനിയ വിൽപ്പന വർധിച്ചതും നാരങ്ങയുടെ ലഭ്യതയും ഉൽപ്പാദനവും കുറഞ്ഞതുമാണ് ചെറുനാരങ്ങായുടെ വില വർധനവിന് കാരണമായി വ്യാപാരികൾ ചൂണ്ടികാണിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home