Deshabhimani

print edition ലൈം ജ്യ‍ൂസും സ്വാഹ...! ചെറുനാരങ്ങ 300; പഞ്ചസാര 75

Lemon Juice.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 10, 2026, 01:30 AM | 1 min read

തിരുവനന്തപുരം: എന്തൊരു ചൂട് നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ... എന്ന് ചോദിക്കാൻ വരട്ടെ. നാരങ്ങവില ത്രിപ്പിൾ സെഞ്ച്വറി കടന്നു. വിപണികളിൽ 280 മുതൽ 300 ര‍ൂപവരെയാണ്‌ നിലവിലെ വില. ഒരു നാരങ്ങയ്‌ക്ക്‌ പത്ത്‌ രൂപയ്‌ക്ക്‌ മുകളിലാണന്നും പഴയ വിലയ്ക്ക്‌ നാരങ്ങവെള്ളം കൊടുത്താൽ മുതലാകില്ലെന്നും കച്ചവടക്കാർ പറയുന്നു. ചില്ലറ വിപണിയിൽ ഒരു നാരങ്ങയ്‌ക്ക്‌ 15 രൂപവരെ നൽകണം. ജ്യൂസ്‌ അടക്കമുള്ള എല്ലാ പാനീയങ്ങൾക്കും ഇതോടെ വില കൂടി.


ചിങ്ങത്തിൽ ഓണവും വിവാഹസീസണും ആയതിനാൽ പൊതുവേ നാരങ്ങയ്ക്ക്‌ വില കൂടാറുണ്ട്‌. എന്നാൽ, സീസൺ അവസാനിക്കുന്പോൾ വില കുറയുന്നതിന്‌ പകരം കൂടുകയാണ്. ഇനിയും വില ഉയർന്നേക്കാമെന്നും വ്യാപാരികൾ പറഞ്ഞു. തീർന്നില്ല, പഞ്ചസാരയ്‌ക്കും വിലകുതിക്കുന്നുണ്ട്. ചില്ലറവിപണിയിൽ 75 രൂപയായി. ഓണക്കാലത്തും പഞ്ചസാര വില പിടിച്ചുകെട്ടാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. 64 രൂപയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home