print edition വി ഡിയുടേതും മോദിയുടേതും വ്യാമോഹം: ബിനോയ് വിശ്വം

തിരുവനന്തപുരം : ഇടതുപക്ഷം ഭീഷണികൾ കുറേ കണ്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിനെയെല്ലാം ഇഞ്ചോടിഞ്ചായി പടവെട്ടി തോൽപ്പിച്ചവരാണ്. ആ നമ്മൾക്കു മുന്പിൽ ഇഡി എന്ന ഓലപ്പാന്പ് കാണിച്ച് പിന്തിരിപ്പിക്കാമെന്ന് ഇഡിയും വിഡിയും മോദിയും വ്യാമോഹിക്കേണ്ട. ഇഡി പറയുന്ന കേസെല്ലാം വീണ്ടും വായിച്ചുനോക്കി. എക്‌സാലോജിക്കും സിഎംആർഎല്ലുമാണ് കക്ഷികൾ.
പിണറായി വിജയന്റെ പേര് അതിൽ എവിടെയുമില്ല. അത് നിങ്ങൾക്കുമറിയാം. അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെ പോയ ഇഡി എട്ട് മണിക്കൂർ തന്പടിച്ചു. ആസൂത്രിതമായിരുന്നു ഇത്. പലവട്ടം കേരളത്തിൽ എത്തി ഇന്ത്യാ സഖ്യത്തിന്റെ നേതാവായ രാഹുൽ ഗാന്ധി ചോദിച്ചത്, എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ്. ആ ചോദ്യം ബിജെപിക്കുവേണ്ടിയായിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ കാതൽ രാഹുൽ ഗാന്ധി മറന്നുപോയി. നാടിന്റെ ശത്രുക്കൾ ബിജെപിയും ആർഎസ്‌എസുമാണെന്നും എൽഡിഎഫ് സെക്രട്ടറിയറ്റ് മാർച്ചിൽ സംസാരിക്കവേ ബിനോയ് വിശ്വം പറഞ്ഞു.










0 comments