ad
Deshabhimani

എൽഡിഎഫ്‌ അവിശ്വാസം; നിരണത്ത്‌ യുഡിഎഫ്‌ ഭരണം നഷ്‌ടമായി

niranam
വെബ് ഡെസ്ക്

Published on May 14, 2025, 04:32 PM | 1 min read

തിരുവല്ല: നിരണം ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. കോൺഗസിലെ അലക്സ് പുത്തൂപ്പള്ളി പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും പുറത്തായി.


ബുധനാഴ്ച രാവിലെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. 13 അംഗ പഞ്ചായത്ത് സമിതിയിൽ 7 പേർ അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ പി പുന്നൂസ്, സ്വതന്ത്ര അംഗവും വൈസ് പ്രസിഡന്റുമായ അന്നമ്മ ജോർജും പ്രമേയത്തെ പിന്തുണച്ചു. കൈപ്പത്തി ചിഹ്നത്തിൽ മൽസരിച്ച് വിജയിച്ച പുന്നൂസിന് കോൺഗ്രസ് ജില്ലാ നേതൃത്വം വിപ്പ് നൽകിയിരുന്നില്ല.


2024 ഒക്ടോബർ 18ന് നടന്ന പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പിൽ അലക്സിന് അനുകൂലമായി വോട്ടു ചെയ്തവരാണ് ഇരുവരും. 6 മാസത്തിന് ശേഷം പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ് അന്നമ്മയെ പ്രസിഡന്റാക്കാമെന്ന ഉറപ്പ് അലക്സ് ലംഘിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചു കൂടിയാണ് അവിശ്വാസത്തെ അനുകൂലിച്ചത്. പുളിക്കീഴ് ബ്ലോക്ക് അസി.ബിഡിഒ കെ വിനീതയുടെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home