ad
Deshabhimani

എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരം ഇല്ല: എം വി ജയരാജൻ

M V Jayarajan
വെബ് ഡെസ്ക്

Published on May 02, 2026, 04:10 PM | 1 min read

കണ്ണൂർ: കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം വി ​ജയരാജൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകളിലുള്ളത്. മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരണമെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. കണ്ണൂരിൽ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നിലനിർത്തും. പേരാവൂർ ഇത്തവണ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് ഉന്നയിച്ച പരാതികൾ അതീവ ഗുരുതരമാണെന്നും വയനാട് ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. പി വി അൻവർ തുടർച്ചയായി പാർടി മാറിക്കൊണ്ടിരിക്കുകയാണെന്നും മൊബൈൽ രാഷ്ട്രീയമാണ് നടത്തുന്ന അദ്ദേഹത്തിൻ്റെ സ്ഥാനം രാഷട്രീയമായി ചവറ്റുകുട്ടയിലാണെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home