ad
Deshabhimani

കേരളത്തിൽ തുടർഭരണം ഉണ്ടാകും: സ്‌പീക്കർ എ എൻ ഷംസീർ

A N Shamseer

A N Shamseer

വെബ് ഡെസ്ക്

Published on Apr 27, 2026, 04:03 PM | 1 min read

തിരുവനന്തപുരം: കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്നും അത്‌ ഉറപ്പാണെന്നും സ്‌പീക്കർ എ എൻ ഷംസീർ. നല്ലരീതിയിൽ ഇടതുപക്ഷത്തിന്‌ ജയിച്ചുവരാൻ സാധിക്കുമെന്ന വിശ്വാസമാണ്‌ ഉള്ളത്‌. പുതിയസഭയ്‌ക്കുള്ള ക്രമീകരണങ്ങളും പുതിയ നിയമസഭാംഗങ്ങളെ സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പുകളും നിയസമഭ സെക്രട്ടറിയറ്റ്‌ നടത്തിവരികയാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി നൽകി.


സ്‌പീക്കർ എന്ന നിലയിൽ 34 മാസം പ്രവർത്തിച്ചു. നിയമസഭയ്‌ക്കകത്ത്‌ പ്രതിക്ഷവും ഭരണപക്ഷവും നല്ലതുപോലെ സഹകരിച്ചു. അതിന്റെ ഭാഗമായി ഒരുപാട്‌ നിയമനിർമാണം നടത്താൻ സാധിച്ചു. അതോടൊപ്പം കേരള ലജിസ്ലേറ്റീവ്‌ ഇന്റർനാഷണൽ ബുക്ക്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. നിയമസഭയും ലൈബ്രറിയും പൊതുജനങ്ങൾ തുറന്നുകൊടുക്കാനും സാധിച്ചു.


വരാൻ പോകുന്ന നിയമസഭ സമാജികന്മാർ സഭയെ ഗ‍ൗരവമായി കാണണം. യുവജനങ്ങളായ സാമാജികന്മാർ പരമാവധി സമയം സഭയ്‌ക്കകത്ത്‌ ഇരിക്കാൻ തയ്യാറാകണം. സഭാനടപടികൾ ബുക്ക്‌ വായിച്ചല്ല സഭക്കകത്ത്‌ ഇരുന്നാണ്‌ പഠിക്കേണ്ടത്‌. തിരിഞ്ഞുനോക്കുന്പോൾ പാർടിയും ജനങ്ങളും അർപ്പിച്ച വിശ്വാസത്തിനൊത്ത്‌ സ്‌പീക്കറായി പ്രവർത്തിക്കാനായി. സഭയിലെ പ്രതിഷേധം സഭടിവിയിലൂടെ പൊതുജനങ്ങൾ കാണുന്നുണ്ട്‌.പാർടി ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിച്ച്‌ കേരള രാഷ്‌ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home