തുടർഭരണമുണ്ടാകും, എൽഡിഎഫ് അനുകൂല സാഹചര്യം: മുഹമ്മദ് റിയാസ്

കോഴിക്കോട്: എൽഡിഎഫ് സർക്കാരിന് അനുകൂലമായ സാഹചര്യമാണെന്നും തുടർഭരണം സാധ്യമാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ സർവകാല റെക്കോർഡ് വോട്ടാണ് കഴിഞ്ഞതവണ ബേപ്പൂരിലുണ്ടായത്. ഇക്കുറി അത് മറികടക്കുമെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എൽഡിഎഫിൽ വിശ്വാസമർപ്പിച്ച് എല്ലാ വിഭാഗങ്ങളും ഒപ്പം നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താനടക്കമുള്ള സ്ഥാനാർഥികൾ പരാജയപ്പെടുമെന്നായിരുന്നു എക്സിറ്റ്‌പോൾ ഫലം. എന്നാൽ സർവകാല റെക്കോർഡിട്ടാണ് എൽഡിഎഫ് ജയിച്ചത്. മറ്റ് കാര്യങ്ങൾ വോട്ടെണ്ണിയ ശേഷം പരിശോധിക്കാം. എൽഡിഎഫിന്റെ എല്ലാ മന്ത്രിമാരും ജയിക്കും. പിണറായി നല്ല മുഖ്യമന്ത്രിയാണെന്ന് പറയാൻ എക്സിറ്റ് പോളിന്റെ ആവശ്യമില്ല. കാൽ നൂറ്റാണ്ടിലധികമായി അദ്ദേഹത്തെ വേട്ടയാടുന്നതിന് പിന്നിൽ മാർക്സിസ്റ്റ് വിരുദ്ധതയാണ്. തെരഞ്ഞെടുപ്പ് സമയത്തും അതിന് മുന്നേയും തനിക്കെതിരെ വ്യക്തിഹത്യ നടന്നിട്ടുണ്ട്. രാഷ്ട്രീയബോധത്തിന്റെ കരുത്തിലാണ് അതിനെ നേരിടുന്നതെന്നും റിയാസ് പറഞ്ഞു.










0 comments