print edition നല്ലനാളേയ്‌ക്ക് നാടിനെ സജ്ജമാക്കി ജാഥാ സമാപനം

എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന കേന്ദ്രമായ വടക്കഞ്ചേരിയിൽ ക്യാപ്റ്റനും അംഗങ്ങളും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു ഫോട്ടോ / മിഥുൻ അനില മിത്രൻ
വടക്കഞ്ചേരി (പാലക്കാട്)
നേട്ടങ്ങൾ കാത്ത് കൂടുതൽ തെളിച്ചമുള്ള നാളെയിലേക്ക് കുതിക്കാൻ നാടിനെ സജ്ജമാക്കി എൽഡിഎഫ് വികസന മുന്നേറ്റ ജാഥകളെല്ലാം പര്യടനം പൂർത്തിയാക്കി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച വടക്കൻമേഖലാ ജാഥ തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ തിങ്കളാഴ്‌ച സമാപിച്ചു. തെക്കൻ, മധ്യ മേഖലാ ജാഥകൾ പര്യടനം പൂർത്തിയാക്കിയിരുന്നു.
വടക്കഞ്ചേരിയിൽ സമാപിച്ച വടക്കൻ ജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ കുന്പളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്‌തത്. ആറ് ജില്ലകളിലെ 60 നിയമസഭാ മണ്ഡലങ്ങളിലെ പര്യടനമാണ് പൂർത്തിയാക്കിയത്.
നവകേരളത്തിന്റെ വികസനത്തുടർച്ചയ്‌ക്ക് എൽഡിഎഫ് തുടരണമെന്ന ജനാഭിലാഷത്തിന്റെ പ്രതിഫലനമായി സ്വീകരണകേന്ദ്രങ്ങൾ. ആറു ജില്ലയിലും വ്യത്യസ്‌ത മേഖലയിലുള്ള രണ്ടായിരത്തോളം പേരുമായി ജാഥാ ക്യാപ്റ്റൻ നേരിട്ട് സംവദിച്ചു. നിർദേശങ്ങൾ എൽഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തും.
തിങ്കളാഴ്‌ച ചിറ്റൂർ മണ്ഡലത്തിലെ കൊഴിഞ്ഞാന്പാറയിലായിരുന്നു ആദ്യ സ്വീകരണം. നെന്മാറയിലും ആലത്തൂരിലും വരവേൽപ്പ് ഏറ്റുവാങ്ങി. വടക്കഞ്ചേരിയിൽ സമാപന പൊതുയോഗം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി പി എം അലി അധ്യക്ഷനായി.











0 comments