ad
Deshabhimani

print edition കുമ്പിച്ചൽക്കടവിലെ കാറ്റുപോലെ

vikasana munnetta jadha tvm
avatar
അഖിലേഷ്‌ ആനാവൂർ

Published on Feb 15, 2026, 02:24 AM | 2 min read

വെള്ളറട: കർഷകപോരാട്ടങ്ങളുടെ ഭൂമികയായ പാറശാല മണ്ഡലത്തിലെ വെള്ളറടയിലേക്ക് വികസന മുന്നേറ്റ ജാഥ കടക്കുമ്പോൾ സ്വീകരിക്കാൻ വഴിനീളെ കാത്തുനിൽക്കുകയാണ്‌ സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ. ‘സ്ത്രീസുരക്ഷാ പദ്ധതി നടപ്പാക്കിയ സർക്കാരിന്‌ സ്ത്രീകളുടെ അഭിവാദ്യം' എന്നെഴുതിയ ബാനറും കൈയിലുണ്ടായിരുന്നു. സർക്കാരിന്റെ ജനകീയ പദ്ധതികളും കരുതലും എണ്ണിപ്പറഞ്ഞ് ‘ജനാവലി' എന്ന ദൃശ്യാവിഷ്കാരവുമായി പുരോഗമന കലാസാഹിത്യസംഘം മണ്ഡപത്തിൻകടവ് യൂണിറ്റിലെ കലാപ്രവർത്തകരുമെത്തി. വനിതാ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വെള്ളറട ജങ്‌ഷനിൽ ജാഥയെ സ്വീകരിച്ചു.


ബുധനാഴ്‌ച നാട്‌ ആഘോഷമാക്കിയ കുന്പിച്ചൽക്കടവ്‌ പാലത്തിന്റെ ഉദ്‌ഘാടനത്തിന്റെ ആവേശം ജനങ്ങളുടെ മനസ്സിൽനിന്ന്‌ മായുംമുന്പേയാണ്‌ എൽഡിഎഫ്‌ ജാഥ എത്തിയത്‌. തങ്ങളുടെ നാടിന്‌ ചോദിച്ചതെല്ലാം നൽകിയ മുന്നണിയുടെ പ്രതിനിധികളെ അവർ ഹൃദയംകൊണ്ട്‌ എതിരേറ്റു. സ്വീകരണയോഗത്തിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ കള്ളിക്കാട് ഗോപൻ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, മാനേജർ എം സ്വരാജ്, അംഗങ്ങളായ സി എസ് സുജാത എന്നിവർ സംസാരിച്ചു.


നേതാക്കളായ ഡി കെ ശശി, കെ എസ് മോഹനൻ, എസ് അജയകുമാർ, വാഴിച്ചൽ ഗോപൻ, ആനാവൂർ മണികണ്ഠൻ, ഇ ആന്റണി, ഗിരീഷ് കുമാർ, നെല്ലിശേരി ബിനു, പനച്ചമൂട് വിജയൻ, കൂതാളി ഷാജി, ചാമവിള രാജേഷ്, ദേവദാസൻ മേസ്തിരി എന്നിവർ സ്വീകരണം നൽകി. നേതാക്കളായ ആനാവൂർ നാഗപ്പൻ, വി ജോയി എംഎൽഎ, കെ എസ് സുനിൽകുമാർ, സുന്ദരേശൻനായർ തുടങ്ങിയവർ പങ്കെടുത്തു.


വരവേറ്റു ഹൃദയങ്ങൾ


കാട്ടാക്കടയിൽ സംഘാടകസമിതി ചെയർമാൻ എസ് ചന്ദ്രബാബു അധ്യക്ഷനായി. ക്യാപ്റ്റൻ ബിനോയ് വിശ്വം, മാനേജർ എം സ്വരാജ്, ബാലസുബ്രഹ്മണ്യൻ, പി വസന്തം, ഐ ബി സതീഷ് എംഎൽഎ, എം എം ബഷീർ, കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.


നെയ്യാറ്റിൻകരയിൽ കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. ജി എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. സി എസ് സുജാത, വി ജോയി എംഎൽഎ, മാങ്കോട് രാധാകൃഷ്ണൻ, പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഫണ്യൻ, പി കെ രാജൻ, യൂജിൻ മൊറേലി, ഉഴമലയ്‌ക്കൽ വേണുഗോപൽ, എ ഷാജു, ജോർജ് അഗസ്ത്യൻ, സി പി അൻവർ സാദത്ത്, ജോണി ചെറുപറമ്പിൽ, എ എസ് ആനന്ദകുമാർ, ആനാവൂർ നാഗപ്പൻ, എൻ രതീന്ദ്രൻ, ടി ശ്രീകുമാർ, ജി എൻ ശ്രീകുമാർ, കൊടങ്ങാവിള വിജയകുമാർ, ഡോ. എ നീലലോഹിതദാസ്‌, പി രാജേന്ദ്രകുമാർ, കൊല്ലംകോട് രവീന്ദ്രൻ നായർ, ലത ഷിജു, വർക്കല ബി രവികുമാർ, പാളയം രാജൻ, നിർമലദാസ്, കെ എസ് അനിൽ, ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ എന്നിവർ സംസാരിച്ചു.


​കോവളത്തെ ബാലരാമപുരത്ത്‌ സംഘാടക സമിതി ചെയർമാൻ പി എസ് ഹരികുമാർ അധ്യക്ഷനായി. നേതാക്കളായ വി ജോയി, ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, മാങ്കോട് രാധാകൃഷ്ണൻ, ഡോ. എ നീലലോഹിതദാസ്, ജമീല പ്രകാശം, കെ എസ് സുനിൽകുമാർ, വണ്ടിത്തടം മധു, എസ് അജിത്ത്, എ പ്രതാപചന്ദ്രൻ, കെ എസ് മധുസൂദനൻ നായർ, സിന്ദുരാജ്, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ജോയി ബാലരാമപുരം, കോളിയൂർ സുരേഷ്, തെന്നൂർക്കോണം ബാബു, രതീഷ് രവീന്ദ്രൻ, ഷംനാദ്, ഉല്ലാസ് എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home