print edition ശിരസ്സുയർത്തി അവർ ഇരുന്നു, ഒന്നാം നിരയിൽത്തന്നെ

അനോബ് ആനന്ദ്
Published on Feb 15, 2026, 02:27 AM | 1 min read
കിളിമാനൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയെ സ്വീകരിക്കാൻ മണിക്കൂറുകൾക്കുമുമ്പേ അവരെത്തി. അടയമൺ മുതുകുറുഞ്ഞി ഷെഡിൽക്കട ചരുവിളവീട്ടിൽ സുകുമാരൻ (73), കിളിമാനൂർ പൊരുന്തമൺ, സുമംഗലാഭവനിൽ സലിംകുമാർ (74) എന്നിവരാണ് അഭിമാനത്തോടെ ശിരസ്സുയർത്തി ആദ്യനിരയിൽത്തന്നെ ഇരിപ്പിടമുറപ്പിച്ചത്.
‘‘മാസങ്ങളോളം പെൻഷൻ മുടങ്ങിയിരുന്ന യുഡിഎഫ് ഭരണകാലം മാറി. ഇപ്പോൾ 2000 രൂപവീതം മുടങ്ങാതെ പെൻഷൻ നൽകുന്ന പിണറായി സർക്കാരിന് അഭിവാദ്യമർപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇന്ന് റോഡുകളെല്ലാം അടിപൊളിയായി, രാത്രിയായാൽ കറന്റ് ഇല്ലാതാകുന്ന കാലം മറന്നു, ആശുപത്രികളിൽ ചെന്നാൽ മരുന്നുണ്ട്, ഡോക്ടർമാരുണ്ട്. ഈ സർക്കാർ ഉള്ളതുകൊണ്ട് ആരെയും ആശ്രയിക്കാതെ വട്ടച്ചെലവിനുള്ള തുക ലഭിക്കുന്നുണ്ട്. ഇൗ ഭരണം തുടരണം’’– സുകുമാരനും സലിംകുമാറും പറയുന്നു. യോഗം അവസാനിച്ചശേഷം വേദിയിലെത്തി ജാഥാ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള നേതാക്കളെക്കണ്ട് അഭിവാദ്യമർപ്പിച്ചാണ് ഇരുവരും മടങ്ങിയത്.









0 comments