print edition തദ്ദേശഫണ്ട് വെട്ടിക്കുറയ്‌ക്കൽ; എൽഡിഎഫ് സെക്രട്ടറിയറ്റ് മാർച്ച് ഇന്ന്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് വികസനപ്രവർത്തനം സ്‌തംഭിപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തെ കോർപറേഷൻ, നഗരസഭാ കൗൺസിലർമാർ വ്യാഴാഴ്‌ച സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. എൽഡിഎഫ് നേതൃത്വത്തിൽ രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മാർച്ച് തുടങ്ങും. സെക്രട്ടറിയറ്റിനുമുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
ആഗസ്‌ത് ഒന്ന്, മൂന്ന് തീയതികളിൽ പഞ്ചായത്തുകളിലേക്ക് ജനപ്രതിനിധികളും ബഹുജനങ്ങളും മാർച്ച് നടത്തും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 17,901 കോടിയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടായി വകയിരുത്തിയത്. യുഡിഎഫ് സർക്കാർ 1,534 കോടി വെട്ടിക്കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയാകെ ബാധിക്കുന്ന നടപടിക്കെതിരായ പ്രക്ഷോഭത്തിൽ അണിചേരാൻ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ ആഹ്വാനം ചെ യ്‌തു.










0 comments