എൽഡിഎഫ് പ്രക്ഷോഭം നാളെ

തിരുവനന്തപുരം:
ബിജെപി ഏജന്റായി പ്രവര്‍ത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രക്ഷോഭം. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്‌ത അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമാണിത്.
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ എസ്‌ഐആറിന്റെ പേരിൽ വോട്ടര്‍പ്പട്ടികയിൽനിന്ന് നീക്കുകയും ബിജെപിയുടെ താൽപ്പര്യങ്ങൾ നടപ്പാക്കുകയുംചെയ്‌ത ഗ്യാനേഷ്‌കുമാറിനെതിരെ അഖിലേന്ത്യാതലത്തിൽ പ്രക്ഷോഭം അലയടിക്കുകയാണ്.
ഭഗത്‌സിങ് ജന്മദിനം മുതൽ ഗാന്ധിജയന്തിയായ ഒക്‌ടോബർ രണ്ടുവരെയാണ് എൽഡിഎഫ് പ്രക്ഷോഭം. തിരുവനന്തപുരമൊഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്‌ച പ്രക്ഷോഭം നടക്കും. തിരുവനന്തപുരത്ത് മറ്റൊരു ദിവസമാണ് സമരം.









0 comments