ad
Deshabhimani

print edition തൊഴിലുറപ്പ്‌ 
തകർക്കൽ: ഇന്ന്‌ എൽഡിഎഫ്‌ 
മാർച്ച്‌

Thirupparankundram Case
വെബ് ഡെസ്ക്

Published on Dec 22, 2025, 12:48 AM | 1 min read


തിരുവനന്തപുരം

ഗ്രാമീണജനതയുടെ നട്ടെല്ലൊടിക്കുന്ന തൊഴിലുറപ്പ്‌ അട്ടിമറി നിയമത്തിനെതിരെ തിങ്കളാഴ്‌ച എൽഡിഎഫ്‌ പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌. ജീവിത ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമീണ കുടുംബങ്ങളുടെ സഹായത്തിനും താങ്ങായിനിന്ന തൊഴിലുറപ്പ് പദ്ധതിയെ തകർത്ത പുതിയ നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം.


തൊഴിൽ ദിനം വെട്ടിക്കുറച്ചും കുടിശ്ശിക വരുത്തിയും പദ്ധതിയെ ദുർബലപ്പെടുത്തിയ കേന്ദ്രസർക്കാർ, പുതിയ ബില്ലിലൂടെ പദ്ധതി പൂർണമായും ഇല്ലാതാക്കി. തൊഴിലിനുള്ള അവകാശം എന്നതിൽനിന്ന് കേന്ദ്രം നിർദേശിക്കുന്ന ടാർഗറ്റിനും ലേബർ ബജറ്റിനും അനുസൃതമായി തൊഴിൽ നൽകുന്ന രീതിയിലേക്ക് പദ്ധതിയെ ലഘൂകരിച്ചു. പദ്ധതിയുടെ പൂർണ സാമ്പത്തിക ബാധ്യത കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങളുടെ ബാധ്യതയാക്കി പദ്ധതിയെ അട്ടിമറിക്കുന്നു. എറണാകുളത്ത് ബോട്ട് ജെട്ടിയിലുള്ള ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിൽ ധർണ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home