ad
Deshabhimani

എൽഡിഎഫ് പ്രകടനപത്രിക നാളെ പ്രകാശനം ചെയ്യും; വികസനത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണി

LDF Manifesto
വെബ് ഡെസ്ക്

Published on Apr 01, 2026, 08:40 PM | 1 min read

കോഴിക്കോട്: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക നാളെ പുറത്തിറക്കും. വികസനക്കുതിപ്പും ജനക്ഷേമ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന പത്രികയുടെ പ്രകാശനം രാവിലെ 10 മണിക്ക് കോഴിക്കോട്ടെ സി‌പി‌ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.


മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ രണ്ട് തവണയും പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പിലാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് മൂന്നാം ഊഴത്തിനായി ജനവിധി തേടുന്നത്.


ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും. മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. സർക്കാർ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്.


ജനകീയ വികസന മാതൃകകൾക്ക് വോട്ടർമാരുടെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ പ്രകടനപത്രികയിലെ പ്രധാന നിർദ്ദേശങ്ങൾ ചർച്ചയാക്കി പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home