ad
Deshabhimani

നവകേരളത്തിന്‌ കൂടുതൽ കരുത്തു പകരുന്ന പ്രകടനപത്രിക; കാൽനൂറ്റാണ്ടിലേക്കുള്ള വികസന സമീപനം

LDF Manifesto
avatar
റഷീദ്‌ ആനപ്പുറം

Published on Apr 02, 2026, 12:08 PM | 2 min read

തിരുവനന്തപുരം : യുഡിഎഫ്‌ സർക്കാരിന്റെ ഇരുണ്ട കാലത്തിൽനിന്ന്‌ പത്തുവർഷംകൊണ്ട്‌ കേരളത്തെ വെളിച്ചത്തിലേക്ക്‌ നയിച്ച ആത്മവിശ്വസത്തിൽനിന്ന്‌ നവകേരളം പൂർത്തീകരിക്കാനുള്ള വിശദമായ പദ്ധതികൾ മുന്നോട്ടുവച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്‌ പ്രകടനപത്രിക. അടുത്ത 25 വർഷത്തേക്കുള്ള വികസന സമീപനംക‍ൂടിയാണ്‌ പ്രകടനപത്രിക. നവ വൈജ്ഞാനിക ലോകത്തേക്ക്‌ കുതിക്കുന്ന പുതുതലമുറക്ക്‌ കൂടുതൽ ആത്മവിശ്വാസം പകരുന്നതോടൊപ്പം സ്‌ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, യുവജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളേയും തൊട്ടുണർത്തുന്നതാണ് ഇതിലെ ഒരോ വാഗ്‌ദാനവും. വികസനം, ജനക്ഷേമം എന്നിവയില‍ൂന്നിയാണ്‌ പദ്ധതികൾ മുന്നോട്ട്‌ വെച്ചത്‌. നിർമിത ബുദ്ധിയുടെയും റോബോട്ടിക്‌ സാങ്കേതിക വിദ്യയുടെയും കാലത്തെ അഭിസംബോധന ചെയ്യാനും എൽഡിഎഫ്‌ പ്രകടനപത്രികയ്ക്കായി.


വാഗദാനങ്ങൾ പറയാനുള്ളതല്ല, നടപ്പാക്കാനുള്ളതാണ്‌. കഴിഞ്ഞ പത്തുവർഷം വാഗ്‌ദാനം നടപ്പാക്കി കേരളം അത്‌ തെളിയിച്ചിട്ടുണ്ട്‌. ഓരോ വർഷവും പ്രോഗ്രസ്‌ റിപ്പോർട്ടിറക്കി അവ ജനസമക്ഷം സമർപ്പിച്ചിട്ടുമുണ്ട്‌. ചെയ്യുന്നതേ പറയൂ,‍ പറയുന്നത്‌ ചെയ്യും എന്ന്‌ ഇ‍ൗ സർക്കാരിനെ കുറിച്ച്‌ ജനങ്ങൾ അഭിമാനത്തോടെ പറയുന്നത്‌ ഇതിനാലാണ്‌. 2021ലെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിൽ 900 വാഗദാനങ്ങളാണുള്ളത്‌. അതിൽ വിരലിൽ എണ്ണാവുന്നത്‌ ഒഴികെ ബാക്കി പൂർണമായും നടപ്പാക്കി. ആ ആത്മവിശ്വാസത്തിൽനിന്നാണ്‌ 950 നിർദേശങ്ങൾ അടങ്ങിയ 60 ഇന പരിപാടി 2026 തെരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ചത്‌. വലതുപക്ഷ ശക്തികൾ മുന്നോട്ടുവയ്‌ക്കുന്ന ആഗോള വൽക്കരണ നയങ്ങളല്ല, അത്തരം നയങ്ങൾക്കും വർഗീയതയക്കും എതിരായ മതനിേരപേക്ഷ നയങ്ങളും എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നു. സമഗ്രമായ വികസന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള കർമ്മ പദ്ധതികളാണ്‌ ഓരോ വാഗദാനവും.


കനഗോലുവിനെപോലുള്ള കുതന്ത്ര വിദഗ്‌ധരോ ഇവന്റ്‌ മനോജ്‌മെന്റ്‌ വിദഗ്‌ധരോ അല്ല പ്രകടനപത്രിക തയ്യാറാക്കിയത്‌. ജനകീയ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും ഇടപെടലുകളിലൂടെയുമാണ്‌ എൽഡിഎഫ്‌ പ്രകടനപത്രിക തയ്യാറാക്കിയത്‌. എല്ലാ വിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട്‌ നടത്തിയ സംവാദം, മൂന്ന്‌ കേരള വികസന ജാഥ, ജില്ലാ സംവാദങ്ങൾ, എകെജി പഠന ഗവേഷണ കേന്ദ്രം നടത്തിയ അന്താരാഷ്‌ട്ര പഠന കോൺഗ്രസ്‌, സി അച്യുതമേനോൻ ഫ‍ൗണ്ടേഷൻ നടത്തിയ വികസന കോൺക്ലേവ്‌, ആസൂത്രണ ബോർഡ്‌ സംഘടിപ്പിച്ച വിഷൻ 2031 സമ്മേളനങ്ങൾ, എൽഡിഎഫ്‌ ഘടക കക്ഷികൾ തയ്യാറാക്കിയ രേഖകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ്‌ പ്രകടന പത്രികക്ക്‌ രൂപം നൽകിയത്‌.


കേരളത്തിന്റെ എല്ലാക്കാലത്തേയും മഹത്വമായ മതനിരപേക്ഷതക്ക്‌ പ്രകടന പത്രികയിൽ ഇടമുണ്ട്‌. സ്‌ത്രീ സുരക്ഷക്കൊപ്പം വികസനത്തിൽ സ്‌ത്രീ പങ്കാളിത്തം വർധിപ്പിക്കാനായി ഒട്ടേറെ വാഗ്‌ദാനങ്ങളുണ്ട്‌. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നിവയെ ക‍ൂടുതൽ ഉയരത്തിലേക്ക്‌ നയിക്കും. വികസനം, ക്ഷേമം എന്നിവക്കു പുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്‌തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്‌. അഞ്ച്‌ വർഷം കൊണ്ട്‌ കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന്‌ പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. കേരളം പിന്നിട്ട വഴികളും പ്രകടന പത്രിക ഓർമിപ്പിക്കുന്നു. കഴിഞ്ഞ പത്ത്‌ വർഷംകൊണ്ട്‌ കേരളത്തിന്‌ വിവിധ മേഖലകളിൽ ലഭിച്ച അംഗീകാരങ്ങളും പരാമർശിച്ചിട്ടുണ്ട്‌.


കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തും. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത്‌ ഫെഡറലിസം തകർക്കുന്ന കേന്ദ്ര നയത്തെ ചെറുക്കും. കേരളത്തിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തകർക്കാൻ സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്‌ടിക്കുകയാണ്‌ കേന്ദ്രം. കേന്ദ്രത്തിന്റെ ഇത്തരം ദ്രോഹ നടപടികൾക്ക്‌ കൂട്ടു നിൽക്കുന്ന യുഡിഎഫ്. യുഡിഎഫും ബിജെപിയും ഒരുമിച്ചും ഒറ്റക്കും ഉയർത്തിയ എല്ലാ വെല്ലുവിളികളും അതിജീവിച്ചാണ്‌ പത്തു വർഷംകൊണ്ട്‌ നവകേരളം രൂപപ്പെടുത്തിയത്‌. അതിന്റെ പൂർത്തീകരണത്തിനുള്ള ജനവിധിക്കാണ്‌ ഇ‍ൗ പ്രകടന പത്രികയുമായി എൽഡിഎഫ്‌ വോട്ടർമാരെ സമീപിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home