print edition ഭിന്നശേഷി സൗഹൃദ കേരളത്തിന് എൽഡിഎഫ് വിജയിക്കണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിച്ച് പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച നവകേരള സൃഷ്ടിക്ക് അനിവാര്യമാണെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്).
ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസത്തിലെ അഞ്ചു ശതമാനം സംവരണവും തൊഴിൽ മേഖലയിലെ നാലു ശതമാനം സംവരണവും വലിയ ആശ്വാസമാണ്. എയ്ഡഡ് മേഖലയിലെ ഭിന്നശേഷി നിയമനം സർക്കാരിന്റെ ചരിത്രപരമായ തീരുമാനമാണ്.
ക്ഷേമപെൻഷൻ വർധിപ്പിച്ച് കുടിശ്ശികയില്ലാതെ വിതരണം ചെയ്തത് ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി. അതിദാരിദ്ര്യം തുടച്ചുനീക്കാനും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനും പ്രതിജ്ഞാബദ്ധമായ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരിഷ് കീർത്തി, സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് എന്നിവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.










0 comments