ad
Deshabhimani

'അറിവുള്ള കരം അധികാര പേനയെടുക്കട്ടെ'; വികസനനേട്ടങ്ങളുമായി പ്രചാരണ​ഗാനം; നിമിഷങ്ങൾക്കുള്ളിൽ ഹിറ്റ്

Vedan LDF Promo Song

എൽഡിഎഫ് പ്രചാരണഗാനത്തിൽനിന്ന് | Photo: Facebook/CPIM Kerala

വെബ് ഡെസ്ക്

Published on Mar 06, 2026, 07:25 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സമയ്ത മേഖലകളിലും വികസനവിപ്ലവം സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന പ്രചാരണ​ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ്പർ വേടനാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. ‘'കാത്തിരുന്ന കാലമേ...' എന്ന വരികളോടെയാണ് ​ഗാനം തുടങ്ങുന്നത്.


പത്ത് വർഷക്കാലമായി കേരളത്തിൽ അധികാരത്തിലുള്ള എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിവിധ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ​​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തിറങ്ങി നിമിഷങ്ങൾ‌ക്കുള്ളിൽ ​ഗാനം വൈറലായി.





'അവകാശമൗദാര്യമല്ല, പുലരി പിറക്കെട്ട, അറിവുള്ള കരം അധികാര പേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' - തുടങ്ങിയ ശ്രദ്ധേയമായ വരികൾ ​ഗാനത്തിലുണ്ട്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രതിസന്ധിനാളുകളും, പിന്നീട് അതിനെ അതിജീവിച്ച് സർക്കാർ ഒരുക്കുന്ന വയനാട് ടൗൺഷിപ്പും ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ​ടാ​ഗ്‍ലൈനോടെയാണ് ​ഗാനം.


ദുരിതങ്ങൾ നിറച്ച യുഡിഎഫ്‌ ഭരണകാലവും എൽഡിഎഫിന്റെ സുവർണകാലമായ പത്തുവർഷത്തെ ഭരണവും താരതമ്യം ചെയ്ത്‌ പിആർഡി കഴിഞ്ഞദിവസം പുറത്തിറക്കിയ പരസ്യ പേജുകളും ഏറെ ശ്രദ്ധേയമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home